തൊട്ടിപ്പാള്‍: ഗ്രാമത്തിലെ ആദ്യ ക്രൈസ്തവ പ്രാര്‍ഥനാലയമായ സെന്റ് തോമസ് കപ്പേള നൂറാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നു. നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടൈല്‍പാകി നവീകരിച്ച കപ്പേള റോഡിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന്, കപ്പേളയില്‍ കുര്‍ബാനയും വണക്കമാസം സമാപനവും സ്നേഹവിരുന്നും നടന്നു.